
ഓപ്പണ്‍എഐ സ്വന്തമാക്കാന്‍ മസ്‌ക്; വേണ്ട നന്ദിയെന്ന് സാം ആള്‍ട്ട്മാന്‍
ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ സംഘം നിര്‍മ്മിത ബുദ്ധി രംഗത്തെ പ്രമുഖ യുഎസ് കമ്പനിയായ ഓപ്പണ്‍എഐയെ ഏറ്റെടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. 97.4 ബില്ല്യണ്‍ ഡോളറിന്റെ വാഗ്ദാനമാണ് സംഘം മുന്നോട്ടു വച്ചത്. മനുഷ്യരാശിയുടെ നന്മയ്ക്കായി സാങ്കേതിക വിദ്യ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സാം ആള്‍ട്ട്മാന്‍ സ്ഥാപിച്ചതാണ് ഓപ്പണ്‍എഐ.
'വേണ്ട നിങ്ങള്‍ക്ക് നന്ദി,' എന്ന് സാം ആള്‍ട്ട്മാന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. 'നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങള്‍ 9.74 ബില്ല്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിക്കാം,' എന്നും ആള്‍ട്ട്മാന്‍ മറുപടിയായി പോസ്റ്റ് ചെയ്തു. ഒരു ദശാബ്ദം മുമ്പ് ഓപ്പണ്‍എഐ സ്ഥാപിക്കാന്‍ മസ്‌ക് സഹായിച്ചിരുന്നു.
വൈ കാപിറ്റല്‍, മസ്‌കിന്റെ നിര്‍മ്മിത ബുദ്ധി കമ്പനിയായ എക്‌സ്എഐ, ഹോളിവുഡ് പവര്‍ ബ്രോക്കറായ അറി ഇമ്മാനുവേല്‍ തുടങ്ങിയവര്‍ നിക്ഷേപകരുടെ സംഘത്തില്‍ ഉണ്ട്. മസ്‌കിന്റെ വാഗ്ദാനം ഓപ്പണ്‍എഐയുടെ ഡയറക്ടര്‍ ബോര്‍ഡിന് മുന്നില്‍ തിങ്കളാഴ്ച്ച അവതരിപ്പിച്ചു. ഓപ്പണ്‍എഐയെ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായുള്ള ഓപ്പണ്‍എഐയുടെ പരിണാമത്തെ തടയുന്നതിനാണ് മസ്‌ക് ഈ ഏറ്റെടുക്കല്‍ വാഗ്ദാനം മുന്നോട്ടുവച്ചത്.
ഓപ്പണ്‍എഐ ഓപ്പണ്‍ സോഴ്‌സിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മസ്‌ക് പറഞ്ഞു.
മസ്‌കിന്റെ വാഗ്ദാനത്തെ ആള്‍ട്ട്മാന്‍ എക്‌സില്‍ നിരസിച്ചതിന് മറുപടിയായ മസ്‌ക് ആള്‍ട്ട്മാനെ വഞ്ചകന്‍ എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടു. കൂടാതെ, അദ്ദേഹത്തെ തട്ടിപ്പ് ആള്‍ട്ട്മാന്‍ എന്നര്‍ത്ഥം വരുന്ന സ്‌കാം ആള്‍ട്ട്മാന്‍ എന്നും മസ്‌ക് വിശേഷിപ്പിച്ചു.
2015ല്‍ 45 മില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയ മസ്‌ക് ഓപ്പണ്‍എഐയുടെ സഹസ്ഥാപകനായിരുന്നു. എന്നാല്‍ ആള്‍ട്ട്മാനുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം 2018ല്‍ അദ്ദേഹം ബോര്‍ഡില്‍നിന്നും പുറത്തുപോയി. മനുഷ്യരാശിയെ സേവിക്കുകയെന്ന ലക്ഷ്യത്തില്‍നിന്നും മാറി ലാഭത്തിന് മുന്‍ഗണന കൊടുത്ത് സ്ഥാപക തത്വങ്ങള്‍ കമ്പനി ഉപേക്ഷിച്ചുവെന്ന് ആരോപിച്ച് മസ്‌ക് 2024 മാര്‍ച്ചില്‍ ഓപ്പണ്‍എഐയ്‌ക്കെതിരെ കേസ് കൊടുത്തിരുന്നു.
നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും കൂടുതല്‍ മാറ്റം സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയുടെ മേല്‍ നിയന്ത്രണം നേടാന്‍ ആള്‍ട്ട്മാനും ഓപ്പണ്‍എഐയുടെ ബോര്‍ഡും ശ്രമിക്കുന്നതായി മസ്‌കിന്റെ അഭിഭാഷകന്‍ പറഞ്ഞു.
യുഎസ് നിര്‍മ്മിത ബുദ്ധി ഗവേഷണ സ്ഥാപനമായ ഓപ്പണ്‍എഐ ഡീപ്പ്‌സീക്ക് പോലുള്ള ചൈനീസ് കമ്പനികളില്‍ നിന്നും ശക്തമായ വെല്ലുവിളി നേരിടുകയാണ്.