
യുദ്ധകാല മാനസികാവസ്ഥയിലേക്ക് മാറണം; നാറ്റോ രാജ്യങ്ങളോട് സഖ്യ തലവന്‍
യുദ്ധകാല മാനസികാവസ്ഥയിലേക്ക് മാറേണ്ട സമയമാണിതെന്ന് നാറ്റോയുടെ തലവന്‍ മാര്‍ക്ക് റുട്ടെ പറഞ്ഞു. റഷ്യയുമായുള്ള ഭാവിയിലെ ഒരു സംഘര്‍ഷ ഭീഷണിയെ നേരിടാന്‍ വേണ്ടി സൈനിക സഖ്യത്തിലെ അംഗങ്ങള്‍ വേണ്ടത്ര പണം ചെലവഴിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നും നമ്മളുമായി ദീര്‍ഘകാല ഏറ്റുമുട്ടലിന് റഷ്യ തയ്യാറെടുക്കുകയാണെന്നും തന്റെ ജീവിതകാലത്തിലെ ഏറ്റവും മോശം സുരക്ഷാ സാഹചര്യമാണിതെന്ന് വിശദീകരിച്ചു കൊണ്ട് മാര്‍ക്ക് റുട്ടെ പറഞ്ഞു.
നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്കായി നമ്മള്‍ തയ്യാറല്ലെന്ന് ഒക്ടോബറില്‍ സെക്രട്ടറി ജനറല്‍ സ്ഥാനമേറ്റെടുത്ത മാര്‍ക്ക് റുട്ടെ പറഞ്ഞു. അംഗ രാജ്യങ്ങള്‍ പ്രതിരോധച്ചെലവ് വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വേണ്ടത്ര പണം പ്രതിരോധത്തിനായി ചെലവഴിക്കാത്ത നാറ്റോ അംഗങ്ങളെ യുഎസ് സംരക്ഷിക്കുകയില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
നാറ്റോ അംഗങ്ങള്‍ 2024 മുതല്‍ ഓരോ വര്‍ഷവും അവരുടെ സമ്പദ് വ്യവസ്ഥയുടെ ജിഡിപി മൂല്യത്തിന്റെ 2% എങ്കിലും പ്രതിരോധത്തിനായി ചെലവഴിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ അതിവേഗം വളരെക്കൂടുതല്‍ തുക മാറ്റിവയ്‌ക്കേണ്ടതുണ്ടെന്ന് മുന്‍ ഡച്ച് പ്രധാനമന്ത്രിയായ മാര്‍ക്ക് റുട്ടെ ബ്രസ്സല്‍സില്‍ പറഞ്ഞു. ശീതയുദ്ധകാലത്ത് യൂറോപ്യന്‍ അംഗങ്ങള്‍ ജിഡിപിയുടെ 3% പ്രതിരോധത്തിനായി മാറ്റിവച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുദ്ധം തടയാനായി നമ്മള്‍ കൂടുതല്‍ ചെലവഴിച്ചില്ലെങ്കില്‍ പിന്നീട് നമ്മള്‍ വളരെ വലിയ ഉയര്‍ന്ന വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
2025 ഓടെ റഷ്യയുടെ ബജറ്റിന്റെ മൂന്നിലൊന്നും പ്രതിരോധച്ചെലവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശീതയുദ്ധകാലത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലെ പ്രതിരോധച്ചെലവാണിത്. യുക്രെയിനുമായുള്ള യുദ്ധം ആരംഭിച്ചശേഷം റഷ്യ പ്രതിരോധച്ചെലവ് വര്‍ദ്ധിപ്പിക്കുകയാണ്.