TMJ
searchnav-menu
post-thumbnail

TMJ Daily

അന്‍വര്‍ യൂദാസെന്ന് എം വി ഗോവിന്ദന്‍

25 May 2025   |   1 min Read
TMJ News Desk

മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റിക്കൊടുത്ത യൂദാസാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷത്തെ ഒറ്റിക്കൊടുക്കുന്ന നിലപാടാണ് അന്‍വറിന്റേത്. അന്‍വറിന് യൂദാസിന്റെ രൂപമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏത് സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാലും അത് പ്രമുഖനായിരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ വിജയം നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയായ മൂന്നാം ടേമിലേക്കുള്ള യാത്രയ്ക്ക് സഹായകരമാകുന്ന രീതിയിലെ ഫലമാകും നിലമ്പൂരിലുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. നാലു വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫിന് വേണ്ടിയാണ് അന്‍വര്‍ ഡിഎംകെയെന്നും തൃണമൂലെന്നും പറഞ്ഞ് യാത്ര നടത്തിയതെന്നും അന്‍വറിന്റേത് നെറികെട്ട പ്രവര്‍ത്തനമാണെന്ന് ആദ്യമേ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


#Daily
Leave a comment