TMJ
searchnav-menu
post-thumbnail

TMJ Daily

നാഗ്പൂര്‍ സംഘര്‍ഷം: 14 പേര്‍ കൂടി അറസ്റ്റില്‍

22 Mar 2025   |   1 min Read
TMJ News Desk

റംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ 14 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 17ന് നടന്ന അക്രമങ്ങളില്‍ മൂന്ന് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തുവെന്ന് നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ കുമാര്‍ സിംഗാള്‍ പറഞ്ഞു.

അറസ്റ്റിലായ 14 പേരില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ആണ്. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 105 ആയി.

വ്യാഴാഴ്ച്ച അറസ്റ്റിലായ മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഫാഹിം ഖാന്‍ അടക്കമുള്ള ആറ് പേര്‍ക്കെതിരെ നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. കൂടാതെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തു.

ഔറംഗസീബിനെതിരായ പ്രതിഷേധങ്ങളുടെ വീഡിയോ എഡിറ്റ് ചെയ്തുവെന്ന് ആരോപണമുള്ളുവരുടെ പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമത്തെ മഹത്വവല്‍ക്കരിച്ച് ഈ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചിരുന്നു.


#Daily
Leave a comment