TMJ
searchnav-menu
post-thumbnail

TMJ Daily

നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി തമിഴ്‌നാട് പ്രസിഡന്റ് ആകും

12 Apr 2025   |   1 min Read
TMJ News Desk

ണ്ണാമലൈയുടെ പിന്‍ഗാമിയായി തമിഴ്‌നാട്ടില്‍ നൈനാര്‍ നാഗേന്ദ്രന്‍ ബിജെപിയുടെ പ്രസിഡന്റാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നൈനാര്‍ മാത്രമാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നലെ വൈകുന്നേരം അവസാനിച്ചിരുന്നു. നൈനാറില്‍ നിന്ന് മാത്രമാണ് നാമനിര്‍ദ്ദേശം ലഭിച്ചതെന്ന് അമിത് ഷാ എക്‌സില്‍ പോസ്റ്റ് ചെയ്തു.

അണ്ണാമലൈ, കേന്ദ്ര ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിങ് മന്ത്രി എല്‍ മുരുഗന്‍, മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളാണ് നൈനാറിന്റെ പേര് നിര്‍ദ്ദേശിച്ചത്.

എഐഡിഎംകെയില്‍ നിന്നും ബിജെപിയിലേക്ക് വന്ന നേതാവാണ് നൈനാര്‍. 2001ല്‍ തിരുനല്‍വേലി മണ്ഡലത്തില്‍ നിന്നും എഐഡിഎംകെ ടിക്കറ്റില്‍ എംഎല്‍എ ആയിരുന്നു. 2001-06 കാലഘട്ടത്തിലെ ജയലളിത മന്ത്രിസഭയില്‍ ഗതാഗത, വ്യവസായ, വൈദ്യുത മന്ത്രിയുമായിരുന്നു അദ്ദേഹം.

2011ല്‍ എഐഎഡിഎംകെ ഭരണം തിരിച്ചു പിടിച്ചപ്പോള്‍ അദ്ദേഹത്തിനെ മന്ത്രിയാക്കിയില്ല. 2006 ലും 2016ലും നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. 2016 ഡിസംബറില്‍ ജയലളിത മരിച്ച് ആറ് മാസത്തിനുശേഷം നൈനാര്‍ ബിജെപിയില്‍ അംഗമായി. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി.

2021ല്‍ തിരുനെല്‍വേലിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ബിജെപിയുടെ നിയമസഭ കക്ഷി നേതാവായി നിയമിതനായി. 2019ലും 2024ലും ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായുള്ള സഖ്യം കഴിഞ്ഞ ദിവസം ബിജെപി പുനസ്ഥാപിച്ചിരുന്നു.







 

 

#Daily
Leave a comment