
നന്തൻകോട് കൂട്ടക്കൊലക്കേസ്: പ്രതി കേഡല്‍ ജീന്‍സണിന് ജീവപര്യന്തം
തിരുവനന്തപുരം നന്തൻകോട് മാതാപിതാക്കളേയും സഹോദരിയേയും അടക്കം നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജീന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.
പിഴത്തുക കേസിലെ സാക്ഷിയായ അമ്മാവന്‍ ജോസ് സുന്ദരത്തിന് നല്‍കാന്‍ കോടതി വിധിച്ചു. ജീന്‍സണിന്റെ അമ്മയുടെ സഹോദരനായ ജോസ് ഇപ്പോള്‍ ആരും സഹായിക്കാനില്ലാതെ വീല്‍ ചെയറില്‍ കഴിയുകയാണ്.
2017 ഏപ്രിലിലാണ് കേസിനാധാരമായ സംഭവം നടന്നത്. അച്ഛന്‍ പ്രൊഫസര്‍ രാജ തങ്കം, അമ്മ ഡോ ജീന്‍ പദ്മ, സഹോദരി കാരലിന്‍, ബന്ധുവായ ലളിത എന്നിവരെയാണ് ജീന്‍സണ്‍ കൊലപ്പെടുത്തിയത്.
കൂട്ടക്കൊല നടത്തിയശേഷം ചെന്നൈയില്‍ ഒളിവില്‍ പോയ ജീന്‍സണ്‍ തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും പൊലീസ് പിടിയിലായി.


