TMJ
searchnav-menu
post-thumbnail

TMJ Daily

ദേശീയപാത തകര്‍ച്ച: കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്തമെന്ന് എം വി ഗോവിന്ദന്‍

23 May 2025   |   1 min Read
TMJ News Desk

ദേശീയ പാത 66ല്‍ ചില ഇടത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രത്തിനാണ് നിര്‍മ്മാണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും ഭൂമിയേറ്റെടുക്കല്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്ത് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത വികസനം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൂര്‍ണമായി ഉപേക്ഷിച്ചതാണെന്നും പാതയുടെ നിര്‍മ്മാണത്തിനുള്ള എല്ലാ സഹായവും കേന്ദ്രത്തിന് കേരളം ചെയ്തു കൊടുത്തിട്ടുണ്ടെന്നും അതിനാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലെങ്കില്‍ ദേശീയ പാത ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇപ്പോള്‍ നിര്‍മ്മാണ ചുമതലയുള്ള കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ബിജെപിക്ക് വലിയ തുക ഇലക്ട്രല്‍ ബോണ്ട് നല്‍കിയ കമ്പനികള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തിനെതിരായ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുന്ന യുഡിഎഫ് കേരളത്തില്‍ ഈ ഏജന്‍സികള്‍ ഇടപെടുമ്പോള്‍ അതിനെ യുഡിഎഫ് രാഷ്ട്രീയ കാരണങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.


#Daily
Leave a comment