
ദേശീയ പാത തകര്‍ച്ച: കേന്ദ്രമന്ത്രിയുമായി കെ വി തോമസ് ചര്‍ച്ച നടത്തി
സംസ്ഥാനത്തെ ദേശീയ പാത 66 വിവിധ ഇടങ്ങളില്‍ തകര്‍ന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയെന്ന് കെ വി തോമസ് അറിയിച്ചു. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയാണ് അദ്ദേഹം. ധനമന്ത്രി നിര്‍മ്മല സീതാരാമനുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
സംസ്ഥാനത്തിന് അടിയന്തര സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞതായി തോമസ് അറിയിച്ചു.
ദേശീയ പാത നിര്‍മ്മാണത്തിലെ അപാകതകളും അശാസ്ത്രീയതയും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥന സര്‍ക്കാര്‍ പാത തകരുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തീരുമാനിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രിയെ കാണുന്നുണ്ട്. അദ്ദേഹം ജൂണ്‍ ആദ്യയാഴ്ച്ച ഡല്‍ഹിയിലെത്തുമ്പോള്‍ ഗഡ്കരിയെ കാണുമെന്നാണ് കരുതുന്നതെന്ന് തോമസ് പറഞ്ഞു.
സിപിഐഎമ്മിന്റെ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി ജൂണ്‍ ആദ്യ വാരം മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നുണ്ട്.


