TMJ
searchnav-menu
post-thumbnail

TMJ Daily

ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു

30 Apr 2025   |   1 min Read
TMJ News Desk

കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേശക സമിതിയെ കേന്ദ്ര സർക്കാർ പുനഃസംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേശക സമിതി തലവനായി റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ(റോ) മുൻ മേധാവി അലോക് ജോഷിയെ നിയമിച്ചു. 26 പേർക്കാണ് പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്.

ദേശീയ സുരക്ഷയെക്കുറിച്ചുള്ള മന്ത്രിസഭ സമിതി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്ന് ചേർന്നിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമുള്ള സുരക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ചാണ് യോഗം ചർച്ച ചെയ്തത്. പ്രസ്തുത യോഗത്തിലാണ് സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്.

സുരക്ഷാ വിഷയങ്ങളിലും, സുരക്ഷാ നയങ്ങളിലും നാഷണൽ സെക്യൂരിറ്റി കൗൺസിലിന് ദീർഘകാല വിശകലനങ്ങളും ഉപദേശവും പരിഹാരവും നിർദേശിക്കുന്ന സമിതിയാണ് ദേശീയ സുരക്ഷാ ഉപദേശക സമിതി(NSAB).




#Daily
Leave a comment