TMJ
searchnav-menu
post-thumbnail

TMJ Daily

നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല 

29 Oct 2024   |   1 min Read
TMJ News Desk

ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യപേക്ഷ കോടതി നിരസിച്ചു . തലശേരി സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യപ്രേരണകുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയത്.

കണ്ണൂർ കളക്ട്രേറ്റിൽ ചേർന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് യോ​ഗത്തിൽ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ പി പി ദിവ്യ അദ്ദേഹത്തിനെതിരെ ചില പരാമർശങ്ങൾ നടത്തിയിരുന്നു. പ്രശാന്തൻ എന്ന സംരഭകന് പെട്രോൾ പമ്പ് നിർമ്മിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. പിന്നീട് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ പരാമർശത്തിൽ ഉന്നയിച്ച കാര്യങ്ങൾക്ക് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇത് സംബന്ധിച്ച് പ്രശാന്തൻ സമർപ്പിച്ച രേഖകളിലും അവ്യക്ത കണ്ടെത്തിയിരുന്നു.

വളരെ ആ​ഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നൽകാം.


#Daily
Leave a comment