TMJ Daily
നവജ്യോത് സിംങ് സിദ്ദു ജയിലിൽ നിന്ന് പുറത്തേക്ക്
01 Apr 2023 | 1 min Read
TMJ News Desk
കോൺഗ്രസ് നേതാവ് നവജ്യോത് സിംങ് സിദ്ദു ഇന്ന് ജയിൽ മോചിതനാവും. 34 വർഷം മുൻപ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് സിദ്ദു പാട്യാല ജയിലിൽ കഴിയുന്നത്. ഇന്ന് ജയിൽ മോചിതനാവും എന്ന വിവരം അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയാണ് പുറത്തു വന്നത്. നവജ്യോത് സിദ്ദുവിന്റെ അഭിഭാഷകനും ഈ കാര്യം സ്ഥിരീകരിച്ചു. 1988 ൽ നവജ്യോത് സിദ്ദുവും സുഹൃത്തും ചേർന്ന് 65കാരനായ ഗുർനാം സിങിനെ വധിച്ചു എന്ന കേസിലാണ് കഴിഞ്ഞ വർഷം സുപ്രീം കോടതി ഒരു വർഷത്തേക്ക് തടവിന് വിധിച്ചത്. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് 12 മാസത്തെ തടവ് 10 മാസമാക്കി ചുരുക്കിയത്. 2018 ൽ കേസ് പരിഗണിച്ച സുപ്രീം കോടതി 1000 രൂപ പിഴ ഒടുക്കാനായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീട് സുപ്രീം കോടതി തന്നെ വിധി പുനഃപരിശോധിക്കുകയും ഒരു വർഷത്തെ തടവിന് വിധിക്കുകയുമായിരുന്നു.
#Daily
Leave a comment