
TMJ Daily
നാവികസേന സൈനികാഭ്യാസം നടത്തി
27 Apr 2025 | 1 min Read
TMJ News Desk
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയില്‍ ഇന്ത്യയുടെ നാവികസേന ദീര്‍ഘദൂര കപ്പല്‍വേധ ആക്രമണ പരിശീലനം ഇന്ന് വിജയകരമായി നടത്തിയെന്ന് സേന അറിയിച്ചു.
ആക്രമണങ്ങള്‍ക്ക് നാവികസേന തയ്യാറാണോയെന്ന് പരിശോധിക്കുന്നതിനുള്ള അഭ്യാസങ്ങളാണ് നടത്തിയത്.
ദീര്‍ഘ ദൂര ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളുടേയും സംവിധാനങ്ങളുടേയും സൈനികരുടേയും കൃത്യത പ്രദര്‍ശിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനുമായി വിജയകരമായി അനവധി കപ്പല്‍വേധ വെടിവയ്പ്പുകള്‍ നടത്തിയെന്ന് നാവിക സേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ നാവികസേന ആക്രമണങ്ങള്‍ക്ക് തയാറാണെന്നും രാജ്യത്തിന്റെ നാവിക താല്‍പര്യങ്ങള്‍ എപ്പോള്‍, എവിടെ, എങ്ങനെ വേണമെങ്കിലും സംരക്ഷിക്കാന്‍ തയ്യാറാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
#Daily
Leave a comment


