
TMJ Daily
ബിഹാർ വോട്ടെടുപ് എൻഡിഎ സഖ്യം മുന്നിൽ
14 Nov 2025 | 1 min Read
TMJ News Desk
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം മുന്നിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം എൻഡിഎ സഖ്യം 132 സീറ്റിൽ മുന്നിലാണ്. മഹാസഖ്യം ആവട്ടെ 49 ഇടത്തേക്ക് ചുരുങ്ങിയിരിക്കുകയാണ്.
എക്സിറ് പോളുകൾ എൻഡിഎ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. രാഹുൽ ഗാന്ധി ഉയർത്തിയ 'വോട്ട് ചോരി' വാദങ്ങൾ ബിഹാറിലെ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല എന്നതാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
#Daily
Leave a comment


