
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍
മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് ലീഡ് നിലകള്‍ പുറത്തു വരുമ്പോള്‍ എന്‍ഡിഎ മുന്നില്‍. മഹാരാഷ്ട്രയില്‍ ആകെയുള്ള 288 സീറ്റുകളില്‍ 211 ഇടത്ത് എന്‍ഡിഎ സഖ്യം മുന്നിലാണ്. ലീഡ് നില പുറത്ത് വന്നു തുടങ്ങുമ്പോള്‍ എന്‍ഡിഎ 41 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യം 68 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജാര്‍ഖണ്ഡിലും എന്‍ഡിഎ ലീഡ് നിലയിലാണ്.
ജാര്‍ഖണ്ഡില്‍ ആദ്യ ഫലസൂചനകളില്‍ എന്‍ഡിഎ 41 ഇടത്തും ഇന്ത്യ സഖ്യത്തിന് 38 ഇടത്തുമായിരുന്നു ലീഡ്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരും മുന്നിലാണ്. ബാരാമതിയില്‍ അജിതിനെതിരെ നിര്‍ത്തിയ ശരദ് പവാര്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ഥി യുഗേന്ദ്ര പവാര്‍ പിന്നിലായി. 288 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.
2019ല്‍ മഹാരാഷ്ട്രയില്‍ ബിജെപി 105 സീറ്റും ശിവസേന 56 സീറ്റും എന്‍സിപി 54 സീറ്റും കോണ്‍ഗ്രസ് 44 സീറ്റുമാണ് നേടിയത്. ജാര്‍ഖണ്ഡില്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ 30 സീറ്റ് നേടിയ ജെഎംഎമ്മും 16 സീറ്റ് നേടിയ കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെപിക്ക് 25 സീറ്റില്‍ മാത്രമാണ് ജയിക്കാനായത്.