TMJ
searchnav-menu
post-thumbnail

TMJ Daily

ബിഹാറിൽ എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി 

31 Oct 2025   |   1 min Read
TMJ News Desk

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമുള്ളപ്പോൾ പ്രകടന പത്രികയുമായി എൻഡിഎ മുന്നണി. ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.  ഒരു കോടി തൊഴിലവസരങ്ങൾ സർക്കാർ മേഖലയിൽ  സൃഷ്ടിക്കുമെന്നതാണ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനം. തൊഴില്‍, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.

ഒരു കോടിയിലധികം സര്‍ക്കാര്‍ ജോലികൾ, നൈപുണ്യ അധിഷ്ഠിത തൊഴില്‍ നല്‍കുന്നതിനായി സ്‌കില്‍സ് സെന്‍സസ്, പട്‌നയ്ക്ക് പുറമെ ബിഹാറിലെ 4 നഗരങ്ങളില്‍ കൂടി മെട്രോ ട്രെയിന്‍ സര്‍വീസ്, 5 വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം,  ല്കപതി ദീദിയിൽ ഒരു കോടി സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കും എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.നവംബർ 6, 11 തീയതികളിൽ രണ്ട്‌  ഘട്ടമായാണ് ബിഹാർ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ഫലം നവംബർ 14ന് പ്രഖ്യാപിക്കും.




#Daily
Leave a comment