TMJ
searchnav-menu
post-thumbnail

TMJ Daily

മഹാരാഷ്ട്ര തൂത്തുവാരി എൻഡിഎ; ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന് വൻ ജയം 

23 Nov 2024   |   1 min Read
TMJ News Desk

ഹാരാഷ്ട്രയിലെ രാഷ്ട്രീയ ഭാവി എഴുതിയ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് വൻ ജയം. 288 നിയമസഭാ മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ 229 സീറ്റും എൻഡിഎ പിടിച്ചെടുത്തു. ഇവിടെ കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകളാണ്. ഇന്ത്യ മുന്നണിക്ക് വെറും 53 സീറ്റുകളാണ് ലഭിച്ചത്.

ഇതൊരു തകർപ്പൻ വിജയമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും, ശിവസേന അംഗവുമായ ഏക്നാഥ് ഷിൻഡെ പ്രതികരിച്ചത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടക്കുള്ള ഏറ്റവും വലിയ പോളിങ്ങായാണ് ഇത് കണക്കാക്കപ്പെടുന്നത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 65.38 ശതമാനം പോളിങ്ങാണ് ഉണ്ടായത്.

അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജാർഖണ്ഡിൽ ഇന്ത്യ മുന്നണി വിജയം കൈവരിച്ചു. 56 സീറ്റുകളാണ് മുന്നണി പിടിച്ചെടുത്തത്. കേവല ഭൂരിപക്ഷതിന് വേണ്ടത് 45 സീറ്റുകളാണ്. എൻഡിഎ 24 സീറ്റുകൾ മാത്രമാണ് നേടിയത്.


#Daily
Leave a comment