
കുറച്ചു കൂടി സമയം വേണം; ബിസിനസുകാരോട് അഭ്യര്‍ത്ഥിച്ച് ട്രംപ്
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായി യുഎസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറഞ്ഞതിനെ തുടര്‍ന്ന് തനിക്ക് കൂടുതല്‍ സമയം വേണമെന്ന ആവശ്യവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ജിഡിപി കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രംപ് ആരോപിച്ചു. താന്‍ തീരുവ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് കമ്പനികള്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്ത് ശേഖരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് സമ്പദ് വ്യവസ്ഥ 0.3 ശതമാനം വാര്‍ഷിക നിരക്കിലാണ് ചുരുങ്ങിയതെന്ന് യുഎസ് വാണിജ്യ വകുപ്പ് പറഞ്ഞിരുന്നു. ട്രംപ് പ്രസിഡന്റ് പദവിയില്‍ 100 ദിവസം തികയ്ക്കുന്ന വേളയിലാണ് ജിഡിപി ചുരുങ്ങിയെന്ന വാര്‍ത്ത വന്നത്. സാമ്പത്തിക രംഗത്തെ കൈകാര്യം ചെയ്യാനുള്ള ട്രംപിന്റെ കഴിവിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് സൂചിപ്പിക്കുന്ന അഭിപ്രായ സര്‍വേകളും പുറത്ത് വന്നിരുന്നു.
യുഎസിന്റെ നിരാശാജനകമായ ജിഡിപി കണക്കിന് ട്രംപ് മുന്‍ഗാമിയായ ജോ ബൈഡനെ കുറ്റപ്പെടുത്തുകയും ചെയ്തു. വൈറ്റ് ഹൗസില്‍ നടന്ന ബിസിനസുകാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് ബൈഡന്റെ സമ്പദ് വ്യവസ്ഥയാണ്, കാരണം ഞങ്ങള്‍ ജനുവരി 20നാണ് ഏറ്റെടുത്തത്. മുന്നോട്ട് പോകുന്നതിന് നിങ്ങള്‍ ഞങ്ങള്‍ക്ക് കുറച്ചു കൂടി സമയം നല്‍കണം,' ട്രംപ് അഭ്യര്‍ത്ഥിച്ചു.
റിപ്പബ്ലിക്കുകാരനായ ട്രംപിന്റെ ഇറക്കുമതി തീരുവകള്‍ ആഗോള വ്യാപാരത്തേയും വിപണികളേയും തകര്‍ത്തതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്ത് വന്നത്.