TMJ
searchnav-menu
post-thumbnail

TMJ Daily

കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായുള്ള ചർച്ചകൾ ആരംഭിച്ചു

07 Nov 2025   |   1 min Read
TMJ News Desk

ക്യരാഷ്ട്രസഭയുടെ യുഎൻ കോപ് 30 കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായുള്ള ചർച്ചകൾ ആരംഭിച്ചു. നവംബർ 10 മുതൽ 21 വരെ ബ്രസീലിലെ ബെലെം നഗരത്തിൽ വച്ചാണ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം നടക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധി എങ്ങനെ പരിഹരിക്കാം, അതിനുള്ള പണം ആരാണ് നൽകേണ്ടത്, തുടങ്ങിയ വിഷയങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ, ലോകം ഏറെ ആകാംക്ഷയോടെയാണ് സമ്മേളനത്തെ നോക്കിക്കാണുന്നത്.  

പാ​രി​സ് കാ​ലാ​വ​സ്ഥ ഉ​ട​മ്പ​ടി​യി​ൽ​നി​ന്ന് ​പി​ൻ​വാ​ങ്ങി​യ​തി​നാ​ൽ അമേരിക്ക ഉ​ച്ച​കോ​ടിയിൽ പങ്കെടുക്കില്ല. ഹരിതഗൃഹ വാതകങ്ങൾ ഏറ്റവുമധികം പുറത്തുവിടുന്ന രാജ്യമായ ചൈനയും ഉച്ചകോടിയിൽ പങ്കെടുക്കില്ല. യുകെ പ്ര​ധാ​ന​മ​ന്ത്രി കെ​യ്ർ സ്റ്റാ​ർ​മ​ർ, ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ്, യൂ​​റോ​പ്യ​ൻ ക​മീ​ഷ​ൻ പ്ര​സി​ഡ​ന്റ് ഉ​ർ​സു​ല വൊ​ൺ ദേ​ർ ലെ​യെ​ൻ, ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ തുടങ്ങിയവർ  ഉച്ചകോടിയിൽ പങ്കെടുക്കും.


#Daily
Leave a comment