
എന്‍ഇപി: ഗോവയില്‍ അക്കാദമിക വര്‍ഷം മാറ്റി
ഗോവയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അക്കാദമിക വര്‍ഷം ജൂണില്‍ നിന്നും ഏപ്രിലിലേക്ക് മാറ്റി. സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ചു. ഹാജര്‍നില 90 ശതമാനം ആണെന്ന് അധികൃതര്‍ പറയുന്നു.
ഇന്ന് ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ അധ്യയന വര്‍ഷമാണ് ആരംഭിച്ചത്. സംസ്ഥാനത്ത് 5 മുതല്‍ 12 വരെ ,153 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഏപ്രിലില്‍ ക്ലാസ് ആരംഭിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ സന്തോഷവാന്മാരാണെന്നും ചിലര്‍ ചൂടുള്ള കാലാവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞുവെന്ന് സംസ്ഥാന വിദ്യാഭ്യസ സെക്രട്ടറി പ്രസാദ് ലോലിയന്‍കര്‍ പറഞ്ഞു. അദ്ദേഹം തലസ്ഥാനമായ പനാജിയിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുടെ അഭിപ്രായം തേടുകയും ചെയ്തു.
വിദ്യാര്‍ത്ഥികള്‍ സ്വമേധയാ ആണ് സ്‌കൂളുകളില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ പ്രതികരണം ആരാഞ്ഞിരുന്നു. സ്‌കൂളുകളില്‍ കായിക വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്ന് സെക്രട്ടറി പറഞ്ഞു.