TMJ
searchnav-menu
post-thumbnail

TMJ Daily

നേപ്പാൾ പ്രക്ഷോഭം: മരണ സംഖ്യ 14 ആയി 

08 Sep 2025   |   1 min Read
TMJ News Desk

സാമൂഹികമാധ്യമങ്ങള്‍ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയെ എതിർത്ത് യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിൽ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പാര്‍ലമെന്റിന് സമീപത്തെ നിയന്ത്രിതമേഖലകളില്‍ പ്രതിഷേധക്കാര്‍ പ്രവേശിച്ചതിനെ തുടർന്ന് പോലീസ് റബര്‍ ബുള്ളറ്റുകളും ടിയര്‍ഗ്യാസ് ഷെല്ലുകളുമായി അവരെ അടിച്ചമർത്താൻ തുനിഞ്ഞിരുന്നു. ഇതിന് പിന്നാലെ കാഠ്മണ്ഡുവില്‍ സൈന്യത്തെ വിന്യസിച്ചു.

പ്രതിഷേധം രൂക്ഷമായതോടെ കാഠ്മണ്ഡുവിലും മറ്റ് പ്രദേശങ്ങളിലും തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രദേശികസമയം 12.30 മുതല്‍ രാത്രി പത്ത് മണി വരെ നിരോധനാജ്ഞ വ്യാപിപ്പിച്ചു. നേരത്തെ ബാനേശ്വറില്‍ മാത്രമായിരുന്നു നിരോധനാജ്ഞ നിലവിലുണ്ടായിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നേപ്പാള്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ പ്രതികരിച്ചാണ് യുവാക്കൾ തെരുവിൽ ഇറങ്ങിയത്.


#Daily
Leave a comment