TMJ
searchnav-menu
post-thumbnail

TMJ Daily

ചർച്ചക്ക് പിന്നാലെ പുതിയ ആക്രമണങ്ങൾ

21 Jun 2025   |   1 min Read
TMJ News Desk

റാന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രമായ ഇസ്ഫഹാനിൽ ഉൾപ്പെടെ ഇസ്രായേൽ നിരവധി ആക്രമണങ്ങൾ നടത്തിയപ്പോൾ, മധ്യ ഇസ്രായേലിൽ ഇറാൻ പുലർച്ചെ നടത്തിയ മിസൈൽ ആക്രമണത്തിന്റെ ഫലമായി ഹോളോണിൽ തീപിടുത്തമുണ്ടായി. ഇസ്രായേൽ-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങളുടെ മുൻകയ്യിൽ നടന്ന വെള്ളിയാഴ്ച്ച ചർച്ചയിൽ കാര്യമായ പുരോഗതി കൈവരിക്കാത്ത പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും ആക്രമണങ്ങൾ കടുപ്പിച്ചത്.   വെള്ളിയാഴ്ച്ച ജനീവയിൽ ആയിരുന്നു ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ഇറാനുമായി ചർച്ച നടത്തിയത്.

ഇറാന്റെ ആണവ പദ്ധതി സമാധാനപരമാണെന്നും, നയതന്ത്രപരമായി പ്രശ്നപരിഹാരം തേടുന്നതിൽ തുറന്ന മനസ്സാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറയുന്നു, പക്ഷേ, അതിനായി ഇസ്രായേലിൽ ആക്രമണങ്ങൾ ആദ്യം അവസാനിപ്പിക്കണം, അദ്ദേഹം പറഞ്ഞു.

ഇറാൻ ആണവായുധം നിർമ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞ ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി ശാസിച്ചു. ഗബ്ബാർഡിന്റെ പ്രസ്താവന തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനിലെ ആണവ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ ആപത്തിനെ പറ്റി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) മുന്നറിയിപ്പ് നൽകുന്നു . ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിനുള്ളിൽ "റേഡിയോളജിക്കൽ, കെമിക്കൽ മലിനീകരണം" മൂലമുണ്ടാകുന്ന അപകടത്തെക്കുറിച്ച് IAEA മുന്നറിയിപ്പ് നൽകി. നിലവിൽ ഈ സൈറ്റിന് പുറത്തുള്ള റേഡിയോ ആക്ടിവിറ്റി നിലയിൽ പക്ഷെ മാറ്റമൊന്നുമില്ല.




#Daily
Leave a comment