
ന്യൂഡല്‍ഹി ദുരന്തം: റെയില്‍വേയുടെ പരാജയമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രിയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുംഭമേള തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. റെയില്‍വേയുടെ പരാജയത്തെയും കേന്ദ്രത്തിന്റെ നിര്‍വികാരതയും ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് സംഭവമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച്ച രാത്രി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചുവെന്നാണ് കണക്ക്.
മരണത്തെക്കുറിച്ചുള്ള സത്യം ഒളിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് അങ്ങേയറ്റം അപമാനകരവും അപലപനീയവും ആണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
മഹാകുംഭ മേളയ്ക്കായി പ്രയാഗ് രാജിലേക്ക് പോകാന്‍ വന്‍തോതില്‍ ഭക്തര്‍ എത്തുന്നതിനാല്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമായിരുന്നുവെന്ന് ലോകസഭ പ്രതിപക്ഷ നേതാവും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി പറഞ്ഞു.
പിടിപ്പുകേടും അശ്രദ്ധയും കൊണ്ട് ആരുടേയും ജീവന്‍ നഷ്ടമാകുന്നില്ലെന്ന് സര്‍ക്കാരും ഭരണകൂടവും ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.


