TMJ
searchnav-menu
post-thumbnail

TMJ Daily

ന്യൂഡല്‍ഹിയില്‍ സ്വതന്ത്ര നിരീക്ഷകര്‍ വേണം; തിരഞ്ഞെടുപ്പ് കമ്മീഷന് കെജ്‌രിവാള്‍ കത്തെഴുതി

02 Feb 2025   |   1 min Read
TMJ News Desk

ന്യൂഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി (എഎപി) പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപിയുടെ ആക്രമണം നടക്കുകയാണെന്ന് പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. അതിനാല്‍, അദ്ദേഹം മത്സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ സ്വതന്ത്ര നിരീക്ഷകരെ നിയമിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ട ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നും നടപടി സ്വീകരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കെജ്‌രിവാള്‍ കമ്മീഷന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ എഎപി പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി നടത്തിയ അക്രമങ്ങളുടെ ഉദാഹരണങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കെജ്‌രിവാളിന്റെ ആരോപണത്തോട് ബിജെപിയും ഡല്‍ഹി പൊലീസും പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതും ബിജെപിയുടെ പര്‍വേശ് വര്‍മ്മയുമാണ് കെജ്‌രിവാളിന്റെ എതിരാളികള്‍. ഫെബ്രുവരി 5ന് തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 8ന് വോട്ടെണ്ണലും നടക്കും.


#Daily
Leave a comment