TMJ
searchnav-menu
post-thumbnail

TMJ Daily

പുതിയ മാല്‍വെയര്‍ കണ്ടെത്തി; 100 മില്ല്യണ്‍ ആപ്പിള്‍ മാക്ബുക്ക് ഉപയോക്താക്കള്‍ക്ക് ഭീഷണി

12 Jan 2025   |   1 min Read
TMJ News Desk

ബാന്‍ഷി മാല്‍വെയറിന്റെ പുതിയ വകഭേദം കണ്ടെത്തി. ഇത് 100 മില്ല്യണ്‍ മാക്ഒഎസ് ഉപയോക്താക്കളുട സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു. ചെക്ക് പോയിന്റ് റിസര്‍ച്ചിലെ സുരക്ഷാ ഗവേഷകരാണ് പുതിയ മാല്‍വെയര്‍ വകഭേദത്തെ കണ്ടെത്തിയത്. മാക്ഒഎസ് ഉപയോക്താക്കളുടെ ബ്രൗസര്‍ വിവരങ്ങള്‍, ക്രിപ്‌റ്റോകറന്‍സി വാലെറ്റുകള്‍, മറ്റ് പ്രധാനപ്പെട്ട വിവരങ്ങള്‍ എന്നിവ മോഷ്ടിക്കുമെന്ന് അവര്‍ പറയുന്നു.

മാക്ഒഎസിലേക്ക് കടന്നു കയറുന്ന ഈ മാല്‍വെയര്‍ ബ്രൗസര്‍ വിവരങ്ങള്‍, ക്രിപ്‌റ്റോകറന്‍സി വാലെറ്റുകള്‍, ഉപയോക്താക്കളുടെ പാസ് വേഡുകള്‍, പ്രധാനപ്പെട്ട വിവരങ്ങള്‍ എന്നിവ മോഷ്ടിക്കുമ്പോള്‍ തന്നെ അത് ഉപയോക്താവിന്റെ ശ്രദ്ധയില്‍പ്പെടാതെ പ്രവര്‍ത്തിക്കുകയും സാധാരണയുള്ള സിസ്റ്റം പ്രവര്‍ത്തനങ്ങളുമായി അവിരാമം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ബാന്‍ഷി ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ചുള്ള ബ്ലോഗ് പോസ്റ്റില്‍ ചെക്ക്‌പോയിന്റിലെ ഗവേഷകര്‍ പറയുന്നു.

മികച്ച ഐടി പ്രൊഫഷണലുകള്‍ പോലും ഈ മാല്‍വെയറിന്റെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുകയാണ്.


#Daily
Leave a comment