Representational Image: PTI
പ്രകൃതിവാതക വില നിര്‍ണയത്തിന് പുതിയ മാനദണ്ഡം; നാളെ മുതല്‍ പ്രാബല്യത്തില്‍
രാജ്യത്തെ പ്രകൃതിവാതക വില നിര്‍ണയത്തിന് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി ഗ്യാസ് വില നിയന്ത്രിക്കാനാണ് പദ്ധതി.
മാര്‍ക്കറ്റ് ഘടകങ്ങള്‍ക്ക് അനുസൃതമായി പ്രകൃതിവാതക വില കൂടുകയും കുറയുകയും ചെയ്യുന്നത് നിയന്ത്രിക്കാനാണ് നടപടി. ഇതിനായി 2014 ലെ വില നിയന്ത്രണ നയത്തില്‍ ഭേദഗതി വരുത്തി.
ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ വിലയുമായി പ്രകൃതിവാതക വില ബന്ധിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇത് നിലവില്‍ വരുന്നതോടെ പ്രകൃതിവാതകത്തിന്റെയും സിഎന്‍ജിയുടെയും വില കുറയും.
ആറു മാസത്തിലൊരിക്കലുള്ള വില നിര്‍ണയം പ്രതിമാസമാക്കാനും തീരുമാനിച്ചു. ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ബാസ്‌കറ്റിന്റെ ഒരു മാസത്തെ ശരാശരിയുടെ 10 ശതമാനമാകും പ്രകൃതിവാതക വില. പുതിയ മാനദണ്ഡം ഏപ്രില്‍ എട്ടിന് പ്രാബല്യത്തില്‍ വരും.