.jpg)
610 ഇനം പക്ഷികൾക്ക് വംശനാശമെന്ന് പുതിയ പഠനം
ഇന്ത്യൻ മഹാസമുദ്ര ദ്വീപായ മൗറീഷ്യസിൽ ധാരാളമായി കാണപ്പെട്ടിരുന്ന ഡോഡോ പക്ഷിയുടെ വംശനാശത്തിന് കാരണമായത് മനുഷ്യ ഇടപെടലുകളെന്ന് പഠനം.
ഡോഡോ പക്ഷി അതിന്റെ പരിതസ്ഥിതിയുമായി നന്നായി പൊരുത്തപ്പെട്ടാണ് ജീവിച്ചിരുന്നതെങ്കിലും മനുഷ്യ ഇടപെടൽ അതിന് വിഘാതമായി.1598-ൽ ഡച്ച് നാവികരാണ് ഡോഡോയെ ആദ്യമായി കണ്ടെത്തുന്നത്.
മനുഷ്യന്റെ ആഗോള വ്യാപനത്തിന്റെ ഫലമായി 610 ഇനം പക്ഷികൾക്ക് വംശനാശം സംഭവിച്ചതായി പുതിയ ഗവേഷണം രേഖപ്പെടുത്തിയിട്ടുണ്ട്, ഹവായിയൻ പക്ഷിയായ കവായി കഴിഞ്ഞ വർഷം വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത് ഇതിനൊരു ഉദാഹരണമാണ്.
ഇത്തരത്തിൽ അസംഖ്യം പക്ഷിമൃഗാദികൾ ഇല്ലാതായത് ആവാസവ്യവസ്ഥയിൽ അവയുടെ പ്രവർത്തനങ്ങങ്ങളിലൂടെ ലഭ്യമായി കൊണ്ടിരുന്ന സംഭാവനകളും ഇല്ലാതാക്കി, ഇത് മൂലം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടായതായും ഗവേഷകർ വെളിപ്പെടുത്തുന്നു. സയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
"ആവാസവ്യവസ്ഥയുടെ പ്രധാനപ്പെട്ട പല പ്രവർത്തനങ്ങളും പക്ഷികൾ ഏറ്റെടുക്കുകയും അവയിൽ പലതും നാം ആശ്രയിക്കുകയും ചെയ്യുന്നു.വിത്തുകളുടെ വ്യാപനം, പ്രാണികളുടെ ഉപഭോഗം, ചത്ത വസ്തുക്കളുടെ പുനരുപയോഗം - എന്നിവയാണ് ഇതിന് ഉദാഹരണം. ജീവിവർഗ്ഗങ്ങൾ നഷ്ടപ്പെടുന്നത്തോടെ, ഇത്തരം പ്രവർത്തനങ്ങളും കൂടിയാവും നമുക്ക് നഷ്‌ടമാവുക," പഠനത്തിലെ മുഖ്യഗവേഷകനായ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ടോം മാത്യൂസ് പറഞ്ഞു.
ഇതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് മൗറീഷ്യസ്, ഹവായ് ദ്വീപുകൾ. അവിടെ പഴങ്ങൾ തിന്ന് ജീവിക്കുന്ന എല്ലാത്തരം പക്ഷികൾക്കും മൃഗങ്ങൾക്കും വംശനാശം സംഭവിച്ചു, മാത്യൂസ് പറഞ്ഞു.പഴങ്ങൾ ഭക്ഷിച്ചു ജീവിച്ചിരുന്ന ഡോഡോയും കവായിയും അക്കൂട്ടത്തിലുണ്ടെന്ന് കരുതുന്നു.
“ഫലങ്ങൾ തിന്നുകയും പിന്നീട് പലയിടങ്ങളിലും സഞ്ചരിക്കുമ്പോൾ , ആ പഴച്ചെടിയുടെ വിത്തുകൾ പക്ഷികൾ വിതറുന്നത് പ്രധാന പ്രവർത്തനമാണ്,” ഇത് നിലയ്ക്കുന്നത് രണ്ടാമതൊരു വംശനാശത്തിന് കാരണമായി മാറും. ഇതുകാരണം, മൗറീഷ്യസിലെ നിരവധി ഇനം വൃക്ഷങ്ങളും വംശനാശം നേരിടുന്നുണ്ടെന്ന് മാത്യൂസ് ചൂണ്ടിക്കാണിക്കുന്നു.
രേഖപ്പെടുത്തപ്പെട്ട വംശനാശങ്ങളിൽ ഭൂരിഭാഗവും ദ്വീപുകളിലാണ് സംഭവിച്ചത്. ഒറ്റപ്പെടലും കുറഞ്ഞ പ്രദേശവും കണക്കിലെടുക്കുമ്പോൾ ആവാസ നഷ്ടം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, അതേസമയം എലികൾ, പൂച്ചകൾ, മൂഷികവർഗത്തിൽപ്പെട്ട ജീവികൾ തുടങ്ങിയവയെ സംബന്ധിച്ച് പറന്ന് പോകാനുള്ള ശേഷിയില്ലായ്മ കണക്കിലെടുക്കുമ്പോൾ പുതിയ "വേട്ടക്കാരി"ൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തതിനാൽ അവ വംശനാശ ഭീഷണിയിലാകുകയും അത് ഗണ്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് മാത്യൂസ് പറഞ്ഞു.


