
ഇന്ത്യൻ ഇറക്കുമതികൾക്കുള്ള പുതിയ യുഎസ് താരിഫ് നാളെ മുതൽ
ഇന്ത്യൻ ഇറക്കുമതികൾക്ക് നേരെ യുഎസ് ചുമത്തുന്ന 50 ശതമാനം താരിഫ് ഇന്ത്യൻ സമയം നാളെ രാവിലെ 9:31ന് നിലവിൽ വരും. നിലവിൽ യുഎസിലേക്ക് കയറ്റി അയച്ച ചരക്കുകൾക്ക് ഇവ ബാധകമല്ല. ഇതിന്റെ ഭാഗമായി യുഎസിൽ നിന്നുള്ള ഓർഡറുകളിൽ വലിയ ഇടിവ് സംഭവിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. തുടക്കത്തിൽ ഇന്ത്യക്ക് നേരെ പ്രഖ്യാപിച്ച 25 ശതമാനം താരിഫിന് പുറമെ അധികമായി 25 ശതമാനം കൂടെ താരിഫ് പ്രഖ്യാപിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
അധിക താരിഫ് കുറയ്ക്കുന്നതോ നീട്ടി വയ്ക്കുന്നതോ ആയി ബന്ധപ്പെട്ട ഒരു നടപടിയും ഉടനെ യുഎസിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വാണിജ്യ മന്ത്രാലയത്തിൽ നിന്നും അറിയിച്ചതായി റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് താരിഫ് മൂലം പ്രതിസന്ധിയിലാവുന്ന കയറ്റുമതി കമ്പനികൾക്ക് ചൈന, ലാറ്റിൻ അമേരിക്ക, പശ്ചിമേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനുള്ള സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞതായി റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
താരിഫുമായി ബന്ധപ്പെട്ട യുഎസുമായുള്ള ഇന്ത്യയുടെ എല്ലാ ചർച്ചകളും തകരുകയായിരുന്നു.15 ശതമാനം താരിഫിലേക്ക് യുഎസുമായുള്ള ചർച്ചകളിലൂടെ എത്തിച്ചേരാൻ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു.


