.jpg)
36 വർഷത്തിന് ശേഷം ഇന്ത്യയിൽ ആദ്യ ടെസ്റ്റ് വിജയിച്ച് ന്യൂസിലാന്റ്
ഇന്ത്യയിൽ മൂന്ന് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കെത്തിയ ന്യൂസിലാന്റ് ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റിന് വിജയിച്ചു. ഇന്ത്യയിൽ ന്യൂസിലാന്റ് നേടുന്ന മൂന്നാമത്തെ വിജയമാണിത്.
ബംഗളുരുവിൽ നടന്ന ആദ്യ മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ 107 റൺസ് എന്ന വിജയലക്ഷ്യത്തിൽ, അഞ്ചാം ദിനത്തിൽ കീവിസ് എത്തി. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് അവർ മൂന്നരപ്പതിറ്റാണ്ടിന് ശേഷമുള്ള വിജയം നേടിയത്. ഇതിന് മുമ്പ് 1969 ൽ നാഗ്പൂരിലും 1988 ൽ മുംബൈയിലുമാണ് ന്യൂസിലാന്റ് ഇന്ത്യയിൽ ജയിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങൾ.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 46 റൺസിന് ഓൾ ഔട്ടാവുകയും 356 റൺസ് ലീഡ് വഴങ്ങുകയും ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സിൽ 462 റൺസ് നേടി 106 റൺസ് എന്ന വിജയലക്ഷ്യം എതിരാളികൾക്ക് മുന്നിൽ വച്ചു.
ടെസ്റ്റിലെ ആദ്യ സെഞ്ച്വറിയുമായി സർഫറാസ് ഖാൻ തിളങ്ങിയ രണ്ടാം ഇന്നിങ്സായിരുന്നു ഇന്ത്യയെ ഇന്നിങ്സ് തോൽവിയിൽ നിന്ന് കരകയറ്റിയത്. സർഫറാസ് ഖാൻ- ഋഷഭ് പന്തുമായിചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 177 റൺസ് നേടി.
ഇരുവരും പുറത്തായതോടെ കളി വീണ്ടും ന്യൂസിലാന്റ്ലേക്ക് ചരിഞ്ഞു. 29 റൺസ് നേടുന്നതിനിടയിൽ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ കൂടി വീണു. ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ്ന് ആദ്യ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ടോം ലഥാമിനെ നഷ്ടമായി.
ഇന്ത്യയുടെ തിരിച്ചുവരവാണോ എന്ന് തോന്നിപ്പിച്ചുവെങ്കിലും 27.4 ഓവർ പിന്നിട്ടപ്പോൾ 107 എന്ന വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാന്റ് നേടി


