TMJ
searchnav-menu
post-thumbnail

Representational image: Pexels

TMJ Daily

നവജാത ശിശുവിനെ ബൂട്ടിട്ട് ചവിട്ടിക്കൊന്നു: ആറു പോലീസുകാര്‍ക്കെതിരെ കേസ്

23 Mar 2023   |   1 min Read
TMJ News Desk

ഝാര്‍ഖണ്ഡില്‍ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ബൂട്ടിട്ട് ചവിട്ടിക്കൊന്നു എന്ന കേസില്‍ ആറു പോലീസുകാര്‍ക്കെതിരെ കേസ്. ഇതില്‍ അഞ്ചുപേരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആക്രമണത്തില്‍ കുഞ്ഞിന്റെ പ്ലീഹ തകര്‍ന്നതായുളള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മുത്തച്ഛന്‍ ഭൂഷണ്‍ പാണ്ഡെയെ തേടിയാണ് പോലീസ് വീട്ടിലെത്തിയത്. പോലീസിനെ കണ്ടതോടെ കുടുംബാംഗങ്ങള്‍ വീടിന് പുറത്തേക്ക് ഓടി. കുഞ്ഞ് വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. പോലീസിന്റെ പരിശോധന കഴിഞ്ഞശേഷം വീട്ടിനകത്ത് കയറിയ കുടുംബം കണ്ടത് മരിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്. പോലീസ് ബൂട്ടിട്ട് ചവിട്ടിക്കൊന്നുവെന്നാണ് കുഞ്ഞിന്റെ മാതാവ് നേഹ ദേവി ആരോപിക്കുന്നത്.

സംഭവം പുറംലോകം അറിഞ്ഞതോടെ, കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

#Daily
Leave a comment