TMJ
searchnav-menu
post-thumbnail

TMJ Daily

നെയ്മര്‍ അല്‍ഹിലാല്‍ വിട്ടു; തിരികെ സാന്റോസിലേക്ക്

28 Jan 2025   |   1 min Read
TMJ News Desk

രസ്പര സമ്മതത്തോടെ നെയ്മറും സൗദി പ്രോ ലീഗ് ക്ലബുമായ അല്‍ഹിലാലും തമ്മിലുള്ള കരാര്‍ അവസാനിപ്പിച്ചു.

32 വയസ്സുകാരനായ ബ്രസീലിയന്‍ താരം 2023 ഓഗസ്റ്റില്‍ 90 മില്ല്യണ്‍ യൂറോകള്‍ക്കാണ് അല്‍ഹിലാലില്‍ ചേര്‍ന്നത്. എന്നാല്‍, പരിക്കുകള്‍ മൂലം ഏഴ് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ കളിച്ചത്.

നെയ്മര്‍ മുന്‍ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചു പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ടുവര്‍ഷത്തെ കരാറിലാണ് നെയ്മര്‍ അല്‍ഹിലാലില്‍ അംഗമാകുന്നത്. കരാര്‍ പ്രകാരം അല്‍ഹിലാലില്‍ ഏഴ് മാസത്തോളം കാലാവധി ഇനി അവശേഷിക്കുന്നുണ്ട്. നെയ്മറിന് ഒരു വര്‍ഷം 150 മില്ല്യണ്‍ യൂറോ ശമ്പളമാണ് ലഭിക്കുന്നത്.

അല്‍ഹിലാലില്‍ പുതിയൊരു കായിക ചരിത്രം എഴുതാനാണ് താന്‍ എത്തുന്നതെന്ന് നെയ്മര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2023 ഒക്ടോബറില്‍ ഉറുഗ്വേക്കെതിരെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരത്തില്‍ വച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് ക്ലബില്‍ സൈഡ് ബഞ്ചില്‍ ഇരിക്കാനായിരുന്നു നിയോഗം.

സാന്റോസിന്റെ യുവകളിക്കാര്‍ക്കുള്ള പരിശീലന പദ്ധതിയിലൂടെയാണ് നെയ്മര്‍ വളര്‍ന്ന് വരുന്നത്. 225 മത്സരങ്ങളില്‍ നിന്നായി 136 ഗോളുകള്‍ അദ്ദേഹം നേടിയിരുന്നു. തുടര്‍ന്ന്, 2013ല്‍ ബാഴ്‌സലോണയിലേക്ക് കൂടുമാറി.

സ്‌പെയിനില്‍ നാല് സീസണുകളിലായി 186 മത്സരങ്ങളില്‍ പങ്കെടുത്തു. രണ്ട് ലാ ലിഗാ കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗും ക്ലബ് ലോകകപ്പും അദ്ദേഹം അവിടെനിന്നും നേടി. തുടര്‍ന്ന് 25ാം വയസ്സില്‍ പിഎസ്ജിയിലേക്ക് മാറി. അവിടെ നിന്നാണ് സൗദി അറേബ്യയിലേക്ക് അദ്ദേഹം എത്തുന്നത്.

പിഎസ്ജിയില്‍ അദ്ദേഹം അഞ്ച് ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ബ്രസീലിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള പുരുഷ താരമാണ് നെയ്മര്‍. അദ്ദേഹം പെലെയുടെ റെക്കോര്‍ഡാണ് മറികടന്നത്. എന്നാല്‍, 2023നുശേഷം കാല്‍മുട്ടിലെ പരിക്കു കാരണം അദ്ദേഹം സ്വന്തം രാജ്യത്തിനുവേണ്ടി കളിച്ചിട്ടില്ല.






 

#Daily
Leave a comment