
മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്
ആര്‍എസ്എസ് നേതാവായിരുന്ന പാലക്കാട് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം നാല് പേരെ കസ്റ്റഡിയിലെടുത്തു.
ഇര്‍ഷാദ് ആനക്കോട്ടുപുറം, സൈതലവി കിഴക്കേത്തല, ഖാലിദ് മംഗലശ്ശേരി, ഷിഹാബുദ്ദീന്‍ ചെങ്ങരെ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍ എസ്ഡിപിഐയുടെ ബ്രാഞ്ച് സെക്രട്ടറിയും രണ്ട് പേര്‍ സ്വര്‍ണപ്പണിക്കാരുമാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികളെ സാമ്പത്തികമായി സഹായിച്ചോ എന്ന് അറിയാനാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
കാരക്കുന്ന പഴേടം സ്വദേശിയായ ഷംനാദിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ പയ്യനാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിയ കേസിലെ പ്രതിയാണ്.
കഴിഞ്ഞദിവസം കൊച്ചിയില്‍ നടത്തിയ റെയ്ഡില്‍ മഞ്ച്വേരി സ്വദേശികളായ സലീം, അഖില്‍ എന്നീ എസ് ഡി പി ഐ പ്രവര്‍ത്തകരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു.