TMJ
searchnav-menu
post-thumbnail

TMJ Daily

നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 5,000 കഴിഞ്ഞു

23 Jun 2025   |   1 min Read
TMJ News Desk

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആറ് റൗണ്ട് പൂർത്തിയാകുമ്പോൾ ലീഡ് നിലനിർത്തി യുഡിഎഫ്. 5,036 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. ആറാം റൗണ്ടിൽ  യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 24,229 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് 19,472 വോട്ടുകളും അൻവറിന് 7,777 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 2786 വോട്ടും ലഭിച്ചു.

സ്വതന്ത്ര സ്ഥാനാര്‍ഥി അന്‍വറും ആദ്യ റൗണ്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് സൂചിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കാത്തിരിക്കുന്നത്.

എല്‍ഡിഎഫിനായി എം സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത്.




#Daily
Leave a comment