
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ ടിഎംസി പത്രിക തള്ളി
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) പേരില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളി. ടിഎംസി ദേശീയ പാര്‍ട്ടിയല്ലാത്തതിനാല്‍ പത്രികയില്‍ 10 പേര്‍ ഒപ്പിടണമായിരുന്നു. ഇത് പാലിച്ചിട്ടില്ലാത്തതിനാല്‍ ആണ് പത്രിക തള്ളുന്നത്.
കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതും കാരണമായി.
പശ്ചിമ ബംഗാളിലെ സംസ്ഥാന പാര്‍ട്ടിയായ തൃണമൂലിന്റെ പേരിലും സ്വതന്ത്രനായും രണ്ട് സെറ്റ് പത്രികകള്‍ അന്‍വര്‍ നല്‍കിയിരുന്നു. തൃണമൂലിന്റെ ചിഹ്നത്തില്‍ മത്സരിക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ സ്വതന്ത്രനായും അന്‍വര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. അതിനാല്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള അവസരം ലഭിക്കും.
പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഓഫീസില്‍ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കുന്നതിനിടയില്‍ അന്‍വര്‍ നേരിട്ടെത്തി വിശദീകരണം നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന് പേരില്‍ അന്‍വര്‍ മുന്നണി രൂപീകരിച്ചിരുന്നു.


