TMJ
searchnav-menu
post-thumbnail

TMJ Daily

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

31 May 2025   |   1 min Read
TMJ News Desk

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉപതിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ച ആദ്യ സ്ഥാനാര്‍ത്ഥിയാണ് ഷൗക്കത്ത്. നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ തഹസീല്‍ദാരും തെരഞ്ഞെടുപ്പ് ഉപവരണാധികാരിയുമായ എം പി സിന്ധുവിനാണ് ഷൗക്കത്ത് പത്രിക സമര്‍പ്പിച്ചത്.

രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന, നാടിന്റെ വികസനം ചര്‍ച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ഷൗക്കത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ യുഡിഎഫിനെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ, മുസ്ലിംലീഗ് രാജ്യസഭ എംപി അബ്ദുള്‍ വഹാബ്, ഡിസിസി പ്രസിഡന്റ് വി എസ് ജോയ് തുടങ്ങിയ നേതാക്കള്‍ ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നത് ജൂണ്‍ 19നാണ്. ജൂണ്‍ 23ന് വോട്ടെണ്ണും.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി എം സ്വരാജാണ്. അദ്ദേഹം ഇന്ന് രാവിലെ മണ്ഡലത്തില്‍ എത്തിയിരുന്നു. അദ്ദേഹത്തിന് പ്രവര്‍ത്തകര്‍ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.


#Daily
Leave a comment