TMJ
searchnav-menu
post-thumbnail

TMJ Daily

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഐക്യകണ്‌ഠേനയെന്ന് കെ സുധാകരന്‍

27 May 2025   |   1 min Read
TMJ News Desk

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പ്രഖ്യാപിച്ചത് ഐക്യകണ്‌ഠേനയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പറഞ്ഞു. അതില്‍ ആര്‍ക്കും തെറ്റ് പറയാന്‍ സാധിക്കില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്‍വറിന് നീരസം ഉണ്ടായത് സ്വഭാവികമാണെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസും അന്‍വറും തമ്മിലുള്ള ബന്ധത്തില്‍ അതൊന്നും പോറല്‍ ഏല്‍പ്പിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. അന്‍വര്‍ യുഡിഎഫിനൊപ്പം ഉണ്ടാകുമെന്നും മുന്നണിയുടെ ഭാഗമാകുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറിനെ കണ്ടു. കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ അന്‍വറിന്റെ നിലമ്പൂരിലെ വീട്ടിലെത്തി.

സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തോടെയല്ല എത്തിയതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.


#Daily
Leave a comment