
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,005 വോട്ടുകൾക്കാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7,593 വോട്ടും ലഭിച്ചുവെന്നാണ് പ്രാഥമിക വിവരം.
2016നുശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍.
നിലമ്പൂര്‍ നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടി. എന്നാലും പ്രതീക്ഷിച്ച മുന്നേറ്റം ആര്യാടന്‍ ഷൗക്കത്തിന് നേടാന്‍ കഴിഞ്ഞില്ലെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെ വിലയിരുത്തുന്നത്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ അടക്കം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.


