TMJ
searchnav-menu
post-thumbnail

TMJ Daily

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വര്‍ വന്നാല്‍ സന്തോഷമെന്ന് കെ സുധാകരന്‍

31 May 2025   |   1 min Read
TMJ News Desk

യുഡിഎഫ് സംവിധാനം ഇന്നലെയുണ്ടാക്കിയത് അല്ലെന്നും ഒരു വ്യക്തിയുടെ താല്‍പര്യത്തില്‍ അത് പൊളിക്കാനാകില്ലെന്നും മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പി വി അന്‍വര്‍ യുഡിഎഫിലേക്ക് വരുന്നെങ്കില്‍ സന്തോഷമുണ്ടെന്നും ഒപ്പം ഉണ്ടായിരുന്നുവെങ്കില്‍ കരുത്തായേനെയെന്നും സുധാകരന്‍ പറഞ്ഞു.

എന്നാല്‍ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാലും കുഴപ്പമില്ലെന്നും യുഡിഎഫിന്റെ വോട്ട് ബാങ്ക് പരിശോധിച്ചപ്പോള്‍ ഒരു ഭയപ്പാടും ഇല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാത്ത ആളെ എങ്ങനെ മുന്നണിയില്‍ നിര്‍ത്തുമെന്നും സുധാകരന്‍ ചോദിച്ചു.

അന്‍വറിന്റെ വലത് മുന്നണി പ്രവേശനം തടഞ്ഞത് അദ്ദേഹത്തിന്റെ തന്നെ നിബന്ധനകളായിരുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം പൂര്‍ണ്ണമായും അടഞ്ഞിട്ടില്ലെന്നും കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

അന്‍വറില്ലെങ്കിലും യുഡിഎഫ് ജയിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

മത്സര രംഗത്തുനിന്നും പിന്മാറാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പരമാവധി ശ്രമിച്ചുവെന്നും ശുപാര്‍ശ വരെ നടത്തിയെന്നും സുധാകരന്‍ പറഞ്ഞു. സ്വരാജിനെ നിര്‍ബന്ധിപ്പിച്ച് മത്സരിപ്പിക്കുന്നതാണെന്നും എത്ര വോട്ടാണുള്ളതെന്ന് അദ്ദേഹത്തിന് തന്നെ അറിയാമെന്നും സുധാകരന്‍ പറഞ്ഞു.


#Daily
Leave a comment