
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ഇടതിനെതിരായ പോരാട്ടമെന്ന് കെ സി വേണുഗോപാല്‍
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നടക്കുന്നത് ഇടതുപക്ഷത്തിനെതിരായ പോരാട്ടമാണെന്നും അത് രാഷ്ട്രീയ പോരാട്ടമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ജനങ്ങളുടെ വികാരം പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും അസ്വസ്ഥരാണെന്നും വേണുഗോപാല്‍ പറഞ്ഞു.
രാഷ്ട്രീയ പോരാട്ടത്തില്‍ സഹകരിക്കേണ്ടവര്‍ക്ക് സഹകരിക്കാമെന്നും പി വി അന്‍വര്‍ വിവാദത്തിന് മറുപടിയായി കെ സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, അന്‍വറിനെ യുഡിഎഫിലെ ആരും അവഗണിച്ചിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പറഞ്ഞു. പി വി അന്‍വര്‍ യുഡിഎഫിനെ അംഗീകരിക്കണമെന്നും യുഡിഎഫിന്റെ തീരുമാനം കണ്‍വീനര്‍ ഇന്നലെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായിസത്തിനെതിരെ ശക്തമായ നിലപാടാണ് അന്‍വര്‍ സ്വീകരിക്കുന്നതെന്നും അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന് തന്നെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.


