
TMJ Daily
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണ്ണയത്തിൽ അഭിപ്രായ വ്യത്യാസമില്ല: കെ സി വേണുഗോപാൽ
20 Apr 2025 | 1 min Read
TMJ News Desk
നിലമ്പൂർ ഉപതിരെഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസിനുള്ളിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉണ്ടാകുമെന്ന് കെ സി വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘സ്ഥാനാര്‍ത്ഥികളാകാന്‍ പലരും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, അതിനെ ഊതി വീര്‍പ്പിച്ച് കോണ്‍ഗ്രസിലെ ഭിന്നത എന്ന് പറയുന്നതിലാണ് പ്രശ്‌നം. ആശങ്കകളോ അഭിപ്രായ വ്യത്യാസങ്ങളോ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസിനകത്ത് ഇല്ല. എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും നിലമ്പൂരിലേത്,’ കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
#Daily
Leave a comment


