
TMJ Daily
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്
25 May 2025 | 1 min Read
TMJ News Desk
പി വി അന്‍വര്‍ രാജി വച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവ് നികത്താന്‍ നിലമ്പൂരില്‍ ജൂണ്‍ 19ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍. നാല് സംസ്ഥാനങ്ങളിലായി അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.
ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഗുജറാത്തിലെ കാദി, വിസാവദര്‍ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ രണ്ട് ആണ്. മെയ് 26ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും.
#Daily
Leave a comment


