TMJ
searchnav-menu
post-thumbnail

TMJ Daily

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: സ്വരാജും അന്‍വറും പത്രിക സമര്‍പ്പിച്ചു

02 Jun 2025   |   1 min Read
TMJ News Desk

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് കഴിഞ്ഞ ആഴ്ച്ച പത്രിക സമര്‍പ്പിച്ചിരുന്നു.

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് സ്വരാജ് താലൂക്ക് ഓഫിസില്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

എല്‍ഡിഎഫിന്റെ വിജയപ്രതീക്ഷയ്ക്ക് ഒരു സ്ഥാനാര്‍ഥിയും തടസമല്ലെന്നും സ്വരാജ് പറഞ്ഞു.

അതേസമയം, മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി സ്ഥാനാര്‍ത്ഥിയായിട്ടാണ് അന്‍വര്‍ മത്സരിക്കുന്നത്.

പ്രകടനമായി നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തി പത്രിക സമര്‍പ്പിച്ച അന്‍വറിനൊപ്പം പത്രിക സമര്‍പ്പിക്കുന്ന സമയത്ത് ഒരു കര്‍ഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബര്‍ ടാപ്പിങ് തൊഴിലാളിയും ആണ് ഉണ്ടായിരുന്നത്.


#Daily
Leave a comment