TMJ
searchnav-menu
post-thumbnail

TMJ Daily

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: സ്വരാജ് പ്രചാരണം തുടങ്ങി

31 May 2025   |   1 min Read
TMJ News Desk

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജ് പ്രചാരണം തുടങ്ങി. ഇന്ന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സ്വരാജിന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. അന്‍വര്‍ എല്‍ഡിഎഫിന്റെ പ്രശ്‌നമല്ലെന്നും യുഡിഎഫിന്റെ പ്രശ്‌നമാണെന്നും അതില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും സ്വരാജ് പറഞ്ഞു.

നിലമ്പൂരില്‍ നിറമുള്ള വിജയം നേടുമെന്നും മെച്ചപ്പെട്ടൊരു കേരളം കെട്ടിപ്പടുക്കുന്നതിനായി ഇടതു സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കുന്നതിനുള്ള നാന്ദിയായി ഉപതെരഞ്ഞെടുപ്പ് മാറുമെന്നും സ്വരാജ് പറഞ്ഞു.

സ്വരാജിനെ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു.

വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ളവര്‍ തന്നെ പിന്തുണയ്ക്കാന്‍ എത്തിയെന്നും അത് ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും സ്വരാജ് പറഞ്ഞു.

ധൈര്യമുണ്ടെങ്കില്‍ സ്വരാജിനെ മത്സരിപ്പിക്കണമെന്ന തരത്തില്‍ വന്ന പോസ്റ്റുകളെ തെരഞ്ഞെടുപ്പ് തമാശയായി കണ്ടാല്‍ മതിയെന്നും തങ്ങള്‍ അതിനൊന്നും പറയാറില്ലല്ലോയെന്നും സ്വരാജ് പറഞ്ഞു. അതൊക്കെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്തു വിടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് സ്വരാജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.  


#Daily
Leave a comment