
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അനാവശ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. എല്‍ഡിഎഫും യുഡിഎഫും ഈഗോ കാണിക്കാനാണ് ഈ തെരഞ്ഞെടുപ്പിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോ വേണ്ടയോ എന്ന് ഇന്ന് എന്‍ഡിഎ യോഗത്തില്‍ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
ജനാധിപത്യപരമായി മുന്നോട്ടു പോകുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും തങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെയോ യുഡിഎഫിനെ പോലെയല്ല, തങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥിയോ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോ ഉണ്ടാകാമെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് മാസത്തേക്ക് മാത്രമായി ഒരു എംഎല്‍എയെ തെരഞ്ഞെടുക്കാന്‍ വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അത് അനാവശ്യമായ തിരഞ്ഞെടുപ്പാണെന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.


