
TMJ Daily
നിപ: പരിശോധന ഫലം നെഗറ്റീവ്
05 Apr 2025 | 1 min Read
TMJ News Desk
നിപയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം സ്വദേശിനിയുടെ പരിശോധ ഫലം നെഗറ്റീവ്.
41 വയസ്സുള്ള കുറ്റിപ്പുറം സ്വദേശിനിയെയാണ് കഴിഞ്ഞ ദിവസം ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ സ്രവ പരിശോധനയില്‍ നിപയില്ലെന്ന് സ്ഥിരീകരിച്ചു.
കടുത്ത തലവേദനയെ തുടര്‍ന്ന് മാര്‍ച്ച് 31ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ഒരാഴ്ച്ചയായി അവിടെ ചികിത്സയിലായിരുന്നു.
മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഇവരുടെ നില ഗുരുതരമായി തുടരുന്നത് കാരണമാണ് ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
സ്വകാര്യ ആശുപത്രിയില്‍ പരിശോധനകളുടെ ഭാഗമായി ഇവര്‍ക്ക് നിപ രോഗത്തിന്റെ പ്രാഥമിക പരിശോധന കൂടി നടത്തിയിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
#Daily
Leave a comment


