
നിതീഷിനും വേണം ഭാരത രത്‌ന: ജെഡിയു
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഭാരത രത്‌ന പുരസ്‌കാരം നല്‍കണമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ജനതാദള്‍ (യുണൈറ്റഡ്) വീണ്ടും ആവശ്യപ്പെട്ടു.
ഈ വര്‍ഷം ഒക്ടോബറില്‍ പട്‌നയിലെ ജെഡിയു ഓഫീസിന് മുന്നില്‍ നിതീഷ് കുമാറിന് ഭാരത് രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പോസ്റ്റര്‍ പതിച്ചിരുന്നു. ഭരണമുന്നണിയിലെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍), ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) എന്നിവ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.
ഈ വര്‍ഷം ജനുവരിയില്‍ സോഷ്യലിസ്റ്റ് നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ കര്‍പൂരി സിങ് ഠാക്കൂറിന് കേന്ദ്രസര്‍ക്കാര്‍ മരണാന്തരം ഭാരതരത്‌നം നല്‍കിയിരുന്നു.
അഫ്ഗാനിസ്ഥാനിലേതിന് തുല്ല്യമായ സാഹചര്യത്തിലുണ്ടായിരുന്ന ബീഹാറിനെ ഒന്നുമില്ലായ്മയില്‍ നിന്നും കരകയറ്റാന്‍ നിതീഷ് കുമാര്‍ അവിശ്രാന്തം പരിശ്രമിച്ചിട്ടുണ്ടെന്ന് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റും പാര്‍ട്ടി രാജ്യസഭാ എംപിയുമായ സഞ്ജയ് ഷാ പറഞ്ഞു.