TMJ
searchnav-menu
post-thumbnail

TMJ Daily

റിപ്പോ നിരക്കിൽ മാറ്റമില്ല 

06 Aug 2025   |   1 min Read
TMJ News Desk

റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. നിലവിൽ 5.5%മാണ് റിപ്പോ നിരക്ക്. ഇത് മാറ്റമില്ലാതെ തുടരും. 

ഓഗസ്റ്റ് 7 മുതൽ ഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിൻ്റെ പ്രസ്താവന നിലനിൽക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ആർ‌ബി‌ഐ എംപിസി യോ​ഗം ചേർന്നത്. ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിൻ്റ് ആർബിഐ കുറച്ചിരുന്നു. 

ട്രംപിൻ്റെ പുതിയ താരിഫ് നടപടികൾ മൂലം അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും, എംപിസി 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ പ്രവചനം 6.5%ൽ മാറ്റമില്ലാതെ നിലനിർത്തി. ആദ്യ പാദത്തിൽ 6.5%, രണ്ടാം പാദത്തിൽ 6.7%, മൂന്നാം പാദത്തിൽ 6.6%, നാലാം പാദത്തിൽ 6.3% എന്നിങ്ങനെയാണ് ത്രൈമാസ വളർച്ച പ്രതീക്ഷിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില തുടരുന്നതിനാൽ, 2026 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ പണപ്പെരുപ്പം ഉയർന്നേക്കാമെന്ന് എംപിസി കമ്മിറ്റി ചൂണ്ടിക്കാട്ടി.



 

 

#Daily
Leave a comment