TMJ
searchnav-menu
post-thumbnail

TMJ Daily

ഷൂ ഏറിൽ കുറ്റബോധമില്ല: രാകേഷ് കിഷോർ

07 Oct 2025   |   1 min Read
TMJ News Desk

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ ഷൂ വലിച്ചെറിഞ്ഞതിൽ തെല്ലും കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. ശരിയെന്ന് തോന്നിയ കാര്യം ദൈവ പ്രേരണയാൽ ചെയ്‌തെന്നാണ് രാകേഷ് കിഷോർ പറയുന്നത്. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച്ച രാവിലെ ചീഫ് ജസ്റ്റിസ് ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്താണ് ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ചത്. സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാകേഷ് കിഷോറിന്റെ അതിക്രമം. സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടയുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. കോടതി നടപടികൾ തുടർന്ന ചീഫ് ജസ്റ്റിസ് ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയടക്കമുള്ള നേതാക്കൾ സംഭവത്തെ അപലപിച്ചിരിന്നു.

#Daily
Leave a comment