TMJ
searchnav-menu
post-thumbnail

TMJ Daily

കേരളത്തില്‍ ഇന്ന് മുതല്‍ 23 വരെ നിഴൽ ഇല്ലാത്ത ദിനങ്ങൾ

11 Apr 2025   |   1 min Read
TMJ News Desk

കേരളത്തില്‍ ഇന്നു മുതല്‍ 23ാം തിയതിവരെ നിഴലില്ലാ ദിനങ്ങള്‍. സൂര്യന്‍ കൃത്യമായി തലയ്ക്ക് മുകളില്‍ വരുന്നത് കൊണ്ടാണ് നിഴല്‍ ഇല്ലാതാകുന്നത്.

ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഈ പ്രതിഭാസം 23ന് കാസര്‍ഗോഡ് അവസാനിക്കും. നിഴലില്ലാ ദിനങ്ങള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇന്ത്യയില്‍ വര്‍ഷത്തില്‍ രണ്ട് തവണ ഈ പ്രതിഭാസം ദൃശ്യമാകും. ഏപ്രിലിലും ഓഗസ്റ്റിലുമാണ് ഇത് കാണുന്നത്.

ശാസ്ത്രസാഹിത്യ പരിഷത്ത്, പരിഷത്ത് യുവസമിതി എന്നിവയുടേയും സ്‌കൂളുകളില്‍ ശാസ്ത്ര ക്ലബ്ബുകളുടേയും നേതൃത്വത്തില്‍ നിഴലില്ലാ ദിനങ്ങളില്‍ ഭൂമിയുടെ ചുറ്റളവ് അളക്കാറുണ്ട്. നിഴലുള്ള സ്ഥലങ്ങളിലെ നിഴലിന്റെ നീളവും അവിടെ നിന്ന് നിഴലില്ലാ സ്ഥലങ്ങളിലേക്കുമുള്ള ദൂരവും ഉപയോഗിച്ചാണ് ചുറ്റളവ് അളക്കുന്നത്.





#Daily
Leave a comment