TMJ
searchnav-menu
post-thumbnail

TMJ Daily

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ്

17 Dec 2024   |   1 min Read
TMJ News Desk

രണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നും ഇന്ന് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേവല ഭൂരിപക്ഷം മാത്രമാണ് ലഭിച്ചതെന്നും കോണ്‍ഗ്രസ്. അതിനാല്‍ ഈ ബില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ എക്‌സില്‍ കുറിച്ചു.

കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബില്ല് അവതരിപ്പിച്ചശേഷം നടത്തിയ വോട്ടെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന് 263 വോട്ടുകള്‍ ലഭിച്ചു. പ്രതിപക്ഷത്തിന് 198 വോട്ട് ലഭിച്ചു. ഇന്ന് ലോകസഭയില്‍ 461 എംപിമാര്‍ ഹാജരായിരുന്നു. ഇതില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 307 എംപിമാരുടെ വോട്ടുകള്‍ വേണമായിരുന്നുവെന്ന് മാണിക്കം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷത്തേക്കാള്‍ വലിയ സംഖ്യയുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണെന്നും ജെപിസിയിലും അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരിക്കാമെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ ഇതൊരു ഭരണഘടനാ ബില്ലായതിനാല്‍ ഇത് പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ഈ ബില്ലുമായി അധികകാലം മുന്നോട്ട് പോകാനാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ബില്ലിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ബില്ല് സംയുക്ത പാര്‍മെന്ററി സമിതിക്ക് വിടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.



#Daily
Leave a comment