
TMJ Daily
സമാധാനത്തിനുള്ള നൊബേൽ മരിയ കോരീന മച്ചാഡോയ്ക്ക്
10 Oct 2025 | 1 min Read
TMJ News Desk
2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വെനസ്വേലയിലെ വലതുപക്ഷ പ്രതിപക്ഷ നേതാവും വെന്റെ വെനസ്വേല എന്ന പാർട്ടിയുടെ പ്രവർത്തകയുമായ മരിയ കോരീന മച്ചാഡോയ്ക്ക് ലഭിച്ചു. വെനസ്വേലയിൽ ജനാതിപത്യം പോരാട്ടങ്ങൾക്കും, സമാധാനപരമായി രാജ്യത്തെ ജനാധിപത്യവത്കരിക്കുന്നതിനുമാണ് പുരസ്‌കാരം എന്ന് നൊബേൽ കമ്മിറ്റി പുരസ്‌കാര ചടങ്ങിൽ പറഞ്ഞു.
നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുരസ്‌കാരം ലഭിക്കുമെന്ന രീതിയിൽ ട്രംപിന്റെ ആരാധകർ അവകാശവാദം ഉന്നയിച്ചിരുന്നു. എങ്കിലും മച്ചാഡോയുടെ നേട്ടം ട്രംപിനെ നിരാശപ്പെടുത്താൻ സാധ്യതയില്ല. മധുരോയ്ക്കെതിരെ ശക്തമായി പ്രവർത്തിക്കുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷ വാർത്തയാണ്.
#Daily
Leave a comment


